വ്യാഴാഴ്‌ച, മെയ്‌ 7, 2026
FootballSaudi ArabiaTop Stories

വീണ്ടും ഹാട്രിക്കടിച്ച് റൊണാൾഡോ; അൽ നസ്റിന്  അര ഡസൻ ഗോളുകൾക്ക് ജയം

റിയാദ്: സൗദി പ്രോ ലീഗിലെ 30 ആം റൗണ്ട് മത്സരത്തിൽ അൽ വഹ്ദയെ മടക്കമില്ലാത്ത 6 ഗോളുകൾക്ക് തകർത്ത് അൽ നസ്ർ.

ക്യാപ്റ്റൻ റൊണാൾഡോ വീണ്ടും ഹാട്രിക് ഗോളുകളുമായി വിസ്മയിപ്പിച്ചപ്പോൾ സാദിയോ മാനെയും ഒട്ടാവിയയും മുഹമ്മണ്ട് അൽ ഫാദിലും ഓരോ ഗോളുകൾ വീതവും നേടി.

സാദിയോ മാനെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  ഇത് രണ്ടാം തവണയാണ് റൊണാൾഡോ അൽ വഹ്ദക്കെതിരെ ഹാട്രിക് നേടുന്നത്.

സൗദി ലീഗിൽ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ അൽ ശബാബ് അൽ റാഇദിനെ 2 – 0 ത്തിനു തോൽപ്പിച്ചിരുന്നു.

റൊണാൾഡോ നേടിയ ഹാട്രിക് ഗോളുകൾ കാണാം;  വീഡിയോ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്