Saturday, May 18, 2024
Saudi ArabiaTop Stories

ബദർ ബിൻ അബ്ദുൽ മുഹ്സിൻ രാജകുമാരൻ അന്തരിച്ചു

പ്രമുഖ സൗദി രാജകുടുംബം ബദർ ബിൻ അബ്ദുൽ മുഹ്സിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ (75) അന്തരിച്ചു.

പ്രമുഖ രാജകുടുംബാംഗം എന്നതിലപ്പുറം സൗദിയിലേയും അറേബ്യൻ ഉപഭൂഖണ്ഡത്തിലെയും എറ്റവും പ്രശസ്തനായ കവി കൂടിയായിരുന്നു ബദർ രാജകുമാരൻ.

കവിത, അഭിമാനം, വിലാപം, രാജ്യത്തിൻ്റെയും അറബ് ലോകത്തെയും സാമൂഹികവും രാഷ്ട്രീയവുമായ യാഥാർത്ഥ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് ഉയർന്ന നിലവാരത്തിലുള്ള സാഹിത്യ രചനകൾ സൃഷ്ടിക്കുന്നതിൽ അദ്ദേഹം വളരെയധികം പരിശ്രമിച്ചിട്ടുണ്ട്.

നിരവധി എഴുത്തുകാരും പ്രസംഗകരും ബുദ്ധിജീവികളും കവികളും പൊതുജനങ്ങളും മനസ്സാക്ഷിയെ സ്പർശിച്ച കവിയെക്കുറിച്ച് വിലപിച്ചു. അതേസമയം രാജ്യത്തെ ഏറ്റവും പ്രശസ്തനായ കവിയുടെ വിയോഗത്തോടെ സൗദി അറേബ്യയിലെ സോഷ്യൽ മീഡിയയിൽ സങ്കടത്തിൻ്റെ വികാരങ്ങൾ നിറഞ്ഞു.

“കവിതയുടെ രാജകുമാരൻ അന്തരിച്ചു… സാഹിത്യത്തിൻ്റെ പ്രസരിപ്പും സർഗ്ഗാത്മകതയുമായിരുന്നു…കലയുടെയും അതിൻ്റെ സൗന്ദര്യത്തിൻ്റെയും പൂർണചന്ദ്രൻ..” – അൽ ഇഖ്ബാരിയ ചാനൽ അനുശോചിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്