തിങ്കളാഴ്‌ച, ജൂൺ 8, 2026
Football

ചാംബ്യൻസ് ലീഗ് : റിയൽ മാഡ്രിഡ് – ഡോർട്ട്മുണ്ട് ഫൈനൽ

മാഡ്രിഡ്‌: ചാംബ്യൻസ് ലീഗ് സെമി സെകൻഡ് ലെഗിൽ ബയേൺ മ്യൂണിച്ചിനെ 2 – 1 നു തോൽപ്പിച്ച് റിയൽ മാഡ്രിഡ് ഫൈനലിൽ പ്രവേശിച്ചു.

ആദ്യ സെമിയിൽ പി എസ് ജിയെ തോൽപ്പിച്ച് ഫൈനലിൽ പ്രവേശിച്ച ഡോർട്ട്മുണ്ടുമായിട്ടാണ് വെംബ്ലിയിൽ ഇനി റിയലിന്റെ കലാശപ്പോരാട്ടം.

ഇന്നെ നടന്ന ആവേശകരമായ സെമിയിൽ 68 ആം മിനുട്ടിൽ ലീഡ് നേടിയ ബയേൺ വിജയിക്കും എന്ന് കരുതിയ സാഹചര്യത്തിൽ ആയിരുന്നു പകരക്കാരൻ ആയി ഇറങ്ങിയ ജോസേലു 88 ആം മിനുട്ടിലും 91 ആം മിനുട്ടിലും റിയലിനു വേണ്ടി ഗോളുകൾ നേടി ബയേൺ പ്രതീക്ഷകൾ തകർത്തത്.

11 വർഷത്തിനു ശേഷം ആണ് ഡോർട്ട്മുണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വീണ്ടുമെത്തുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്