തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾ ശ്രദ്ധിക്കുക; അബ്ഷിർ അപ്‌ഡേഷൻ സമയം പ്രഖ്യാപിച്ചു

സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമായ “അബ്ഷിർ ” അതിൻ്റെ സിസ്റ്റം ഷെഡ്യൂളിംഗ് അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചു.

മെയ് 10 വെള്ളിയാഴ്‌ച പുലർച്ചെ 12 മണി മുതൽ അന്നേ ദിവസം ഉച്ചക്ക് 12 മണി വരെയായിരിക്കും അപ്‌ഡേഷൻ നടക്കുക.

അത് കൊണ്ട് തന്നെ ഉപയോക്താക്കൾ അബഷിർ വഴി പൂർത്തിയാക്കേണ്ട തങ്ങളുടെ സുപ്രധാന സേവനങ്ങൾ നിർദ്ദിഷ്‌ട സമയത്തിന് മുമ്പായി പൂർത്തിയാക്കാൻ പ്ലാറ്റ്‌ഫോം അഭ്യർത്ഥിച്ചു.

അബഷിർ അപ്‌ഡേഷൻ സമയത്ത് ചില സേവനങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞേക്കില്ല എന്നതിനാലാണ് അപ്‌ഡേഷൻ സമയത്തേക്ക് കാത്ത് നിൽക്കാതെ അത്യാവശ്യ സേവനങ്ങൾ അതിന്റെ മുമ്പ് തന്നെ പൂർത്തിയാക്കാൻ ആഹ്വാനം ചെയ്തിട്ടുള്ളത്.

ഉയർന്ന കാര്യക്ഷമതയോടെ സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള എളുപ്പവും വേഗവും അനുവദിക്കുന്ന ഒരു വിശിഷ്ട ഉപയോക്തൃ അനുഭവം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ അപ്‌ഡേഷൻ വരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്