തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

കേരളത്തിൽ മാസപ്പിറവി കണ്ടു; ബലി പെരുന്നാള്‍ ജൂണ്‍ 17ന്

കോഴിക്കോട്: കാപ്പാട് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ശനിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച്ച ബലി പെരുന്നാളും  ആയിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു.

അതേ സമയം ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെ മാസപ്പിറവി ദർശിച്ചതിനാൽ ജൂൺ 16 ഞായറാഴ്ചയാണ്  ബലി പെരുന്നാൾ.

ഒമാനിൽ ഇന്നലെ മാസപ്പിറവി ദർശിക്കാത്തതിനാൽ ഇന്ന് ദുൽ ഖ അദ് 30 പൂർത്തിയാക്കുകയും നാളെ ശനിയാഴ്ച ദുൽഹിജ്ജ ആരംഭവും ആണ്. ഒമാനിലും ജൂൺ 17 നാണ് ബലി പെരുന്നാൾ.

ജൂൺ 15 ശനിയാഴ്ചയാണ് ഈ വർഷത്തെ ചരിത്ര പ്രസിദ്ധമായ അറഫാ സംഗമം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്