ബുധനാഴ്‌ച, മെയ്‌ 6, 2026
Saudi ArabiaTop Stories

വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിച്ചു; വീഡിയോ കാണാം

മക്ക: പുതിയ ഹിജ്‌റി വർഷത്തിൻ്റെ (ഹിജ്‌റ 1446) പ്രവേശനത്തോടെ വിശുദ്ധ കഅബയെ അതിന്റെ ഉടയാടയായ പുതിയ കിസ് വ ധരിപ്പിക്കൽ കർമ്മം പ്രൗഡിയോടെ പൂർത്തിയായി.

വിശുദ്ധ കഅബയുടെ ഉടയാടയെന്നതിനൊപ്പം ലോകത്തെ ഏറ്റവും വിലയേറിയ ഉടയാടയെന്ന പേരിലും കിസ് വ വലിയ പ്രാധാന്യം അർഹിക്കുന്നുണ്ട്.

ലോകത്തെ എറ്റവും മികച്ച പട്ട്, ശുദ്ധ സ്വർണ്ണം, വെള്ളി എന്നിവയെല്ലാം ഉപയോഗിച്ചാണ് കിസ് വ നിർമ്മിച്ചിരിക്കുന്നത്.

1000 കിലോഗ്രാം പട്ട്,  120 കിലോഗ്രാം സ്വർണ്ണ നുൽ, 100 കിലോഗ്രാം വെള്ളിനൂൽ എന്നിവയടങ്ങിയ കിസ് വയുടെ നിർമ്മാണച്ചെലവ് 6.5 മില്യൺ ഡോളർ ആണ്.

വിശുദ്ധ കഅബയെ പുതിയ കിസ് വ അണിയിക്കുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്