Saturday, September 21, 2024
Saudi ArabiaTop Stories

സൗദിയിൽ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധുവും കുടുംബവും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

സൗദിയിൽ വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ, വധുവും കുടുംബവും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സൗദിയിലെ അൽ-ജൗഫ് മേഖലയിലാണ് സംഭവം.

വധു ഹംസ്, പിതാവ് ബസ്സാം അൽ-ഷരാരി, മാതാവ് അമാനി അൽ-ഷരാരി, സഹോദരൻ ബതൽ എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വാഹനത്തിന്റെ ടയർ പൊട്ടിയതാണ് അപകട കാരണം.

സാദി ഗ്രാമത്തിലെ ബന്ധു വീട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് ദാരുണമായ അപകടം ഉണ്ടായതെന്ന്, മരണപ്പെട്ടവരുടെ ബന്ധുവായ അഹമ്മദ് അയ്ദ് അൽ-മൊസോദി മാധ്യമ പ്രസ്താവനയിൽ പറഞ്ഞു.

ടയർ പൊട്ടി ബാലൻസ് തെറ്റിയ കാർ നടപ്പാതയിൽ ഇടിക്കുകയായിരുന്നു. വധുവും, പിതാവും, മാതാവും സംഭവസ്ഥലത്തു വെച്ചും, സഹോദരൻ ആശുപത്രിയിലെത്തിച്ചതിന് ശേഷവുമാണ് മരണപ്പെട്ടത്.

വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി, കുടുംബങ്ങളെയും ബന്ധുക്കളെയും ക്ഷണിച്ചു കൊണ്ട് വധുവിന്റെ ഉമ്മ അയച്ച വിവാഹ ക്ഷണ കത്തിലെ വാചകങ്ങൾ നൊമ്പരമായി.

സോഷ്യൽ മീഡിയയിൽ പങ്കു വെക്കപ്പെട്ട വിവാഹ ക്ഷണ കത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “സന്തോഷത്താൽ നിറഞ്ഞ ഒരു ഉമ്മയുടെ ഹൃദയത്തോടെ, എല്ലാ സ്നേഹത്തോടെയും എന്റെ രാജകുമാരി ഹംസിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു”.

അൽ-ജൗഫ് മേഖലയിലെ തബർജൽ ഗവർണറേറ്റിലെ അൽ-ഇമാൻ മസ്ജിദിൽ ഉച്ച നമസ്‌കാരത്തിന് ശേഷം ഇന്ന് മരണപ്പെട്ട കുടുംബത്തിനായി മയ്യിത്ത് നമസ്കാരം നടന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q