തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ഈ ആഴ്ചയിലെ സൗദിയുടെ വിവിധ പ്രദേശങ്ങളിലെ താപനിലയെക്കുറിച്ച്  നിരീക്ഷിച്ച് കേന്ദ്രം

റിയാദ്: ഈ ആഴ്ചയിലെ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ താപനിലയെക്കുറിച്ച് നിരീക്ഷിച്ച് സൗദി കാലാവസ്ഥാ വിഭാഗം.

ഇന്ന് മുതൽ ഈ ആഴ്ചയുടെ അവസാനം വരെ ചൂട് അതിശക്തമായിത്തന്നെ തുടരും എന്നാണ് നിരീക്ഷണത്തിൽ വ്യക്തമാക്കുന്നത്.

കിഴക്കൻ മേഖലകളിൽ 47 മുതൽ 49 ഡിഗ്രി സെൽഷ്യസിനും റിയാദ്, ഖസീം മേഖലകളിൽ 45 മുതൽ 47 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില പ്രതീക്ഷിക്കാം.

മക്ക, മദീന മേഖലകളിൽ താപനില 42 മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും എന്നും കേന്ദ്രം നിരീക്ഷിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്