കുവൈത്തിൽ വീണ്ടും തീപ്പിടിത്തം; ഇന്നലെ നാട്ടിൽ നിന്നെത്തിയ നാലംഗ മലയാളി കുടുംബം മരിച്ചു
കുവൈത്ത് : അബ്ബാസിയയിലെ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ നാലംഗ മലയാളി കുടുംബം ശ്വാസംമുട്ടി മരിച്ചു.
ആലപ്പുഴ നീരേറ്റുപുറം സ്വദേശികളായ മാത്യൂസ് മുളക്കലും, ഭാര്യ ലിനി ഏബ്രഹാമും ഇവരുടെ രണ്ടു മക്കളുമാണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം നാല് മണിക്കായിരുന്നു ഇവർ നാട്ടിൽ നിന്ന് കുവൈത്തിൽ മടങ്ങിയെത്തിയത്.
രാത്രി എട്ട് മണിയോടെ ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപ്പിടിത്തത്തിൽ ശ്വാസം മുട്ടിയായിരുന്നു മരണം എന്നാണ് റിപ്പോർട്ട്. രണ്ടാമത്തെ നിലയിൽ ആയിരുന്നു ഇവരുടെ താമസം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
