Friday, September 20, 2024
FootballSaudi ArabiaSportsTop Stories

സൗദി സൂപ്പർ കപ്പ് ഫൈനൽ ഇന്ന്

അബ്ഹ: സൗദി സൂപ്പർ കപ്പ് ഫൈനലിൽ ഇന്ന് – ശനി – പ്രമുഖ സൗദി ടീമുകളായ അൽ ഹിലാലും അൽ നസ്റും തമ്മിൽ ഏറ്റുമുട്ടും.

സൗദി സമയം വൈകുന്നേരം 7.25 ന് അബ് ഹ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്റ്റേഡിയത്തിൽ ആണ് മത്സരം.

സെമിയിൽ അൽ ഹിലാൽ എതിരാളികളായ അൽ അഹ്‌ലി സൗദിയെ പെനാൽട്ടിയിലൂടെ തോൽപ്പിച്ചപ്പോൾ അൽ നസ്ർ എതിരാളികളായ അൽ തആവുനിനെ 2-0 ത്തിനു തോൽപ്പിച്ചായിരുന്നു ഫൈനലിൽ എത്തിയത്.

സൗദി ലീഗിലെ എറ്റവും മുൻ നിരയിൽ ഉള്ള അൽ ഹിലാലും, അൽ നസ്റും തമ്മിലുള്ള മത്സരം ഏറെ ആവേശം നിറഞ്ഞതാകും എന്നുറപ്പാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്