തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesWorld

35 രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വിസയില്ലാതെ പ്രവേശിക്കാം

ഈ വരുന്ന ഒക്ടോബർ 1 മുതൽ, 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കയിലേക്ക് വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

35 രാജ്യങ്ങളിൽ ഇന്ത്യയും സൗദിയും യു എ ഇയും ഖത്തറും എല്ലാം ഉൾക്കൊള്ളുന്നുണ്ട്. ആറു മാസത്തേക്ക് ആണ് പദ്ധതി.

ശ്രീലങ്ക വിസ രഹിത പ്രവേശനം അനുവദിച്ച 35 രാജ്യങ്ങളുടെ പേര് വിവരങ്ങൾ താഴെ കൊടുക്കുന്നു.
Australia, Austria, Bahrain, Belarus, Belgium, Canada, China, Denmark, France, Germany, India, Indonesia, Italy, Iran, Israel, Japan, Kazakhstan, Malaysia, Nepal, New Zealand, Oman, Poland, Qatar, Russia, Saudi Arabia, South Korea, Spain, Sweden, Switzerland, Thailand, Czech Republic, Netherlands, UAE, UK, US.

കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഈ വർഷം മാർച്ച് വരെ ഇന്ത്യയടക്കം ചില രാജ്യങ്ങൾക്ക് ശ്രീലങ്ക ഫ്രീ വിസ അനുവദിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്