ജിദ്ദ പ്രവാസികളുടെ സംഗമ വേദിയായി നാട്ടിലെ വിവാഹച്ചടങ്ങ്
മലപ്പുറം: ഷിഫ ജിദ്ദ പോളിക്ലിനിക് എംഡിയും ജിദ്ദയിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യവുമായ മലപ്പുറം വെസ്റ്റ് കോഡൂര്‍ അരീക്കാട്ട് വീട്ടില്‍ പി.എ. അബ്ദുറഹ്‌മാന്റെയും പത്നി ഷാഹിനയുടെയും മകന്‍ റിസിയും മലപ്പുറം അരിമ്പ്ര മനങ്ങാട്ട വീട്ടില്‍ മൂസ, സാജിദ ദമ്പതികളുടെ മകള്‍ നദയും മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി.
മലപ്പുറത്ത് വെച്ച് നടന്ന വിവാഹച്ചടങ്ങ് അക്ഷരാർത്ഥത്തിൽ മുൻ ജിദ്ദ പ്രവാസികളുടെയും അവധിയിലെത്തിയ നിരവധി ജിദ്ദ പ്രവാസികളുടെയും ഒരു സംഗമം കുടിയായി മാറുകയായിരുന്നു.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ആയിരുന്നു നികാഹിന് നേതൃത്വം നല്‍കിയത്.
രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ രംഗത്തെ പ്രമുഖരും വ്യാവസായിക, വാണിജ്യ രംഗത്തെ പ്രശസ്തരും ചടങ്ങിൽ സന്നിഹിതരായി.
വിവാഹത്തില്‍ സംബന്ധിച്ച എല്ലാവര്‍ക്കും അബ്ദുറഹ്‌മാന്‍ പ്രത്യേകം നന്ദി അറിയിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
