തിങ്കളാഴ്‌ച, ജൂൺ 8, 2026
KeralaTop Stories

പിതാവ് കാറിന്റെ ചാവി നൽകിയില്ല; കുപിതനായ മകൻ കാറിന് തീയിട്ടു

കൊണ്ടോട്ടി: കാര്‍ ഓടിക്കാന്‍ പിതാവ് ചാവി നല്‍കാത്തതിന്റെ പേരില്‍ മകന്‍ വീട്ടിലെ കാറിന് തീവെക്കുകയും കാര്‍ പൂര്‍ണമായും കത്തി നശിക്കുകയും ചെയ്തു.

മലപ്പുറം കൊണ്ടോട്ടി നീറ്റാണിമ്മലില്‍ ആയിരുന്നു ഇന്നലെ വൈകുന്നേരം സംഭവം നടന്നത്.

പിതാവിന്റെ പരാതിയില്‍ മകന്‍ ഡാനിഷ് മിന്‍ഹാജിനെ (21) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മകന് കാർ ഓടിക്കാൻ ലൈസന്‍സില്ലാത്തതിനാലാണ് പിതാവ് കാറിന്റെ ചാവി നല്‍കാതിരുന്നത്.

തുടർന്ന് കുപിതനായ ഡാനിഷ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്ത് കാറിന്മേൽ ഒഴിച്ച് തീയിടുകയായിരുന്നു. സംഭവത്തിൽ വീടിനും കേടുപാട് സംഭവിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്