തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

റിയാദിൽ കൂട്ടത്തല്ല്; 12 വിദേശികൾ പിടിയിൽ

റിയാദ്: പൊതു സ്ഥലത്ത് കൂട്ടത്തല്ലിലേർപ്പെട്ട 12 സിറിയക്കാരെ അറസ്റ്റ് ചെയ്തതായി റിയാദ് മേഖലാ പോലീസ് അറിയിച്ചു.

ഒരു കാറിന് ചുറ്റും കൂടിയ ഒരു സംഘമാളുകൾ വടി കൊണ്ട് കാർ തകർക്കുകയും സംഘർഷത്തിലേർപ്പെടുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അറസ്റ്റിലായവരെ ആവശ്യമായ നടപടിക്രമങ്ങൾക്ക് ശേഷം പബ്ലിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്.

അതേ സമയം പാകിസ്ഥാൻ, ഈജിപ്ത്, എത്യോപ്യ വംശജരായ 8 പേരെ സൗദിയിലേക്ക് മയക്ക് മരുന്ന് കടത്തിയതിനു വിവിധ പ്രവിശ്യകളിൽ പിടി കൂടിയതായി അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്