ജിദ്ദയിൽ നിന്നും കെയ്‌റോയിലേക്ക് പുറപ്പെട്ട വിമാനത്തിൽ വെച്ച് സ്ത്രീ മരിച്ചു
ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് കെയ്‌റോ ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് പോവുകയായിരുന്ന ഈജിപ്ത് എയർ വിമാനത്തിൽ വെച്ച് സ്ത്രീ മരിച്ചു.
ഈജിപ്‌റ്റ് എയറിൻ്റെ “എംഎസ് 672” എന്ന വിമാനത്തിൽ വെച്ചാണ് 69 വയസുള്ള അമൂന എന്ന എരിത്രിയൻ സ്വദേശിയായ സ്ത്രീ മരണപ്പെട്ടത്.
വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഒരു മണിക്കൂറോളം പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യാത്രക്കിടയിൽ പൈലറ്റ് മരിച്ചു; തുർക്കിഷ് വിമാനത്തിന് അടിയന്തിര ലാൻഡിങ്
യാത്രാമദ്ധ്യേ പൈലറ്റ് മരിച്ചതിനെ തുടർന്ന് സിയാറ്റിലിൽ നിന്ന് ഇസ്താംബൂളിലേക്ക് പുറപ്പെട്ട ടർക്കിഷ് എയർലൈൻസ് വിമാനം ബുധനാഴ്ച ന്യൂയോർക്കിൽ അടിയന്തര ലാൻഡിംഗ് നടത്തി.
ചൊവ്വാഴ്ച രാത്രി സിയാറ്റിലിൽ നിന്ന് വിമാനം പറന്നുയർന്നതിന് ശേഷം 59 കാരനായ പൈലറ്റിന് ബോധം നഷ്ടപ്പെട്ടതായി ടർക്കിഷ് എയർലൈൻസ് വക്താവ് യഹ്യ ഉസ്റ്റൺ പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തെ തുടർന്ന് കോ-പൈലറ്റ് അടിയന്തര ലാൻഡിംഗ് നടത്താൻ തീരുമാനിച്ചു, എന്നാൽ വിമാനം ലാൻഡ് ചെയ്യുന്നതിന് മുമ്പ് പൈലറ്റ് മരിച്ചതായി വക്താവ് പറഞ്ഞു.
2007 മുതൽ ടർക്കിഷ് എയർലൈൻസിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. മാർച്ചിലെ പതിവ് ആരോഗ്യ പരിശോധനയിൽ ജോലിയിൽ നിന്ന് തടയുന്ന ആരോഗ്യപ്രശ്നങ്ങളൊന്നും കാണിച്ചിരുന്നില്ലെന്ന് വക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
