തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ ഇരുപതിനായിരം റിയാലിൽ കൂടുതൽ ശമ്പളം വാങ്ങുന്നത് രണ്ട് ലക്ഷത്തിലധികം പേർ

സൗദിയിൽ ഇരുപതിനായിരം റിയാലോ അതിൽ കൂടുതലോ ശമ്പളം ലഭിക്കുന്നത് രണ്ട് ലക്ഷത്തിലധികം തൊഴിലാളികൾക്ക്.

ഹദഫ് ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെൻ്റ് ഫണ്ടിൻ്റെ ഡയറക്ടർ ജനറൽ തുർക്കി അൽ ജവൈനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

2018ൽ 20,000 റിയാലിൽ കൂടുതൽ ശമ്പളം വാങ്ങുന്നവരുടെ എണ്ണം 80,000 ആയിരുന്നു. 2023 ആയപ്പോഴേക്കും ഇത് 202,000 ആയി വർധിച്ചു.

തൊഴിൽ വിപണി ശക്തിപ്പെടുന്നതിന്റെയും, കൂടുതൽ ജോലി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ വിജയം കാണുന്നതിന്റെയും സൂചനയാണ് ഈ വർദ്ധനവെന്ന് അൽ-ജവൈനി അഭിപ്രായപ്പെട്ടു.

തൊഴിൽ വിപണിയിലെ സ്ത്രീ പങ്കാളിത്തം 2024 ലെ രണ്ടാം പാദ റിപ്പോർട്ടിൽ 35.4% ആയി ഉയർന്നുവെന്നും സ്ത്രീ പങ്കാളിത്തത്തിൻ്റെ ശതമാനത്തിൽ G20 യിൽ ഏറ്റവും വേഗത്തിൽ വളരുന്നത് സൗദി അറേബ്യയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യ പകുതിയിൽ തൊഴിൽ വിപണിയിൽ ചേർന്ന സൗദികളുടെ എണ്ണം 233,000 ആയി വർധിച്ചതായും അദ്ദേഹം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group