തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ കനത്ത മഴ; ജാഗ്രതാ നിർദ്ദേശം (വീഡിയോ)

ഇന്ന് വൈകുന്നേരം വിശുദ്ധ തലസ്ഥാനം കനത്ത മഴക്ക് സാക്ഷ്യം വഹിച്ചു. പ്രദേശത്ത് ആഞ്ഞടിച്ച കനത്ത പൊടിക്കാറ്റിന് ശേഷമാണ് മഴ പെയ്തത്.

കനത്ത മഴയെത്തുടർന്ന് മക്കയിലെ നിരവധി താഴ്‌വരകളും റോഡുകളും നിറഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി.

മക്കയിലെ താമസക്കാരോടും സന്ദർശകരോടും ജാഗ്രത പാലിക്കാനും അപകടസാധ്യതകൾ ഒഴിവാക്കാൻ സിവിൽ ഡിഫൻസ് നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും അധികാരികൾ ആവശ്യപ്പെട്ടു.

ഇന്ന്, ഉച്ചകഴിഞ്ഞുള്ള പ്രാർത്ഥനയ്ക്ക് ശേഷം തന്നെ കാലാവസ്ഥയിൽ മാറ്റം തുടങ്ങിയിരുന്നു. മണ്ണും പൊടിയും വഹിച്ചുകൊണ്ടുള്ള ശക്തമായ കാറ്റ് പ്രദേശത്തെ മൂടി.

വൈകുന്നേരത്തോടെ കാർമേഘങ്ങൾ ഉരുണ്ടു കൂടി ഇടിമിന്നലോടു കൂടി ശക്തമായി മഴ പെയ്യുകയായിരുന്നു.

ശക്തമായി മഴ പെയ്യുന്നതിന്റെയും, റോഡുകളും താഴ്വരകളും നിറഞ്ഞൊഴുകുന്നതിന്റെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group