Thursday, November 21, 2024
HealthSaudi ArabiaTop Stories

തൊഴിലാളികൾക്ക് ജോലിസ്ഥലത്ത് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ.

ജോലിസ്ഥലങ്ങളിൽ ജീവനക്കാർക്ക് മാനസികാരോഗ്യം ഉറപ്പു വരുത്താനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് സൗദി ഹെൽത്ത് കൗൺസിൽ.

ആരോഗ്യകരമായ ഉറക്ക ദിനചര്യ സ്വീകരിക്കുന്നതിനെക്കുറിച്ച് ജീവനക്കാരെ ബോധവൽക്കരിക്കുക, അതുപോലെ സ്ഥിരമായി വ്യായാമം ചെയ്യാൻ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുക.

ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രയോജനങ്ങളെക്കുറിച്ച് സ്ഥാപനത്തിലെ ജീവനക്കാർ ബോധവാന്മാരാണെന്ന് ഉറപ്പു വരുത്തുക.

സ്ഥാപനത്തിനകത്തും പുറത്തും ജീവനക്കാർക്ക് ആവശ്യമായ സഹായം നൽകുക. കൗൺസിലിംഗ്, ചികിത്സ, മറ്റു ആവശ്യമായ സേവനങ്ങൾ എന്നിവ ഉറപ്പു വരുത്തുക.

ജോലിക്കിടയിൽ പതിവ് ഇടവേളകൾ എടുക്കുക, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നിവയിലൂടെ ആരോഗ്യകരമായ ശീലങ്ങൾ നിലനിർത്താൻ തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa