Saturday, November 23, 2024
IndiaTop Stories

ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര ഉൾപ്പെടെ നിരവധി ഇന്ത്യൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി

ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര എയർ തുടങ്ങി നിരവധി ഇന്ത്യൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചതായി വിമാനക്കമ്പനികൾ അറിയിച്ചു.

ഇൻഡിഗോയുടെ 6E 58 (ജിദ്ദ – മുംബൈ), 6E 87 (കോഴിക്കോട് – ദമ്മാം), 6E 11 (ഡൽഹി – ഇസ്താംബുൾ), 6E 17 (മുംബൈ – ഇസ്താംബൂൾ), 6E 133 (പുണെ – ജോധ്പൂർ) 6E 112(ഗോവ – അഹമ്മദാബാദ്)എന്നീ വിമാനങ്ങൾക്ക് ഭീഷണിയുള്ളതായി ഇൻഡിഗോ വക്താവ് പ്രസ്താവനയിൽ സ്ഥിരീകരിച്ചു.

ഇതിന് പുറമെ വിസ്താരയുടെയും എയർ ഇന്ത്യയുടേയും ആറ് വീതം വിമാനങ്ങൾക്കും ഭീഷണി ലഭിച്ചതായി റിപോർട്ടുണ്ട്. തങ്ങളുടെ ചില വിമാനങ്ങളും സുരക്ഷാ മുന്നറിയിപ്പുകൾക്ക് വിധേയമാക്കിയതായി ആകാശ എയർ വക്താവ് സ്ഥിരീകരിച്ചു

എമർജൻസി റെസ്‌പോൺസ് ടീമുകൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക സുരക്ഷാ, റെഗുലേറ്ററി ബോഡികളുമായി ഏകോപനം നടത്തുന്നുണ്ടെന്നും വക്താവ് പറഞ്ഞു.

ബന്ധപ്പെട്ട എല്ലാ അധികാരികളെയും ഉടൻ വിവരം അറിയിക്കുകയും സുരക്ഷാ നടപടിക്രമങ്ങൾ നടപ്പിലാക്കുകയും ചെയ്തതായി വിസ്താര വക്താവ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa