സൗദിയിലേക്ക് മയക്കു മരുന്നു കടത്തിയ രണ്ട് വിദേശികളെയും നാല് സൗദികളെയും വധശിക്ഷക്ക് വിധേയരാക്കി
സൗദിയിൽ മയക്കു മരുന്ന് കടത്തിയ കേസിൽ രണ്ട് വിദേശികളടക്കം ആറ് പേരെ വധശിക്ഷക്ക് വിധേയരാക്കി. നാല് പേർ സൗദി പൗരന്മാരാണ്.
പ്രതികൾ നിരോധിത മയക്കുമരുന്നായ ഹാഷിഷും ആംഫെറ്റാമിൻ ഗുളികകളും രാജ്യത്തേക്ക് കടത്തി എന്നതാണ് കേസ്.
അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കൾക്കെതിരെയുള്ള കുറ്റം തെളിഞ്ഞതിനെ തുടർന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു
നജ്റാൻ മേഖലയിൽ വെച്ച് ഇന്ന് ആറ് പേരുടെയും വധശിക്ഷ നടപ്പാക്കി. വിദേശികളായ രണ്ടു പേർ യമൻ സ്വദേശികളാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa