Friday, January 31, 2025
HealthTop Stories

ഹൃദയാഘാതവുമായി ബന്ധപ്പെട്ട രണ്ട് സംശയങ്ങൾക്ക് മറുപടി നൽകി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ്

ഒരാൾക്ക് നെഞ്ച് വേദന അനുഭവപ്പെട്ടാൽ അത് ഹൃദയാഘാതമാണോ അല്ലയോ എന്നുറപ്പാക്കാൻ 3 പടികൾ കയറി പരീക്ഷിക്കുന്നത് അഭികാമ്യമാണോ എന്ന സംശയത്തിന് പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഡോ: ഖാലിദ് അൽ നിംർ മറുപടി നൽകി.

നിങ്ങൾക്ക് നെഞ്ചുവേദന അനുഭവപ്പെടുകയാണെങ്കിൽ, ഒരു ആംബുലൻസ് വിളിക്കുക അല്ലെങ്കിൽ നിങ്ങളുടെ അവസ്ഥ വിലയിരുത്തുന്നതിന് അടുത്തുള്ള ഡോക്ടറെ സമീപിക്കുക എന്നാണ് ഡോ:ഖാലിദ് അൽ നിംർ മറുപടിയായി നിർദ്ദേശിച്ചത്.

അതേ സമയം സെറാമിക് ടൈലുകളിൽ നഗ്നപാതനായി നടക്കുന്നത് ഹൃദയാഘാതത്തിനു കാരണമാകുമോ എന്ന സംശയത്തിനും ഡോ: ഖാലിദ് അൽ നിംർ മറുപടി നൽകി.

തണുപ്പുള്ള ദിവസങ്ങളിൽ നഗ്നപാദനായി സെറാമിക് ടൈലുകളിൽ നടക്കുന്നതുമായി ഹൃദയാഘാതത്തിനോ മസ്തിഷ്കാഘാതത്തിനോ യാതൊരു ബന്ധവുമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്