Friday, January 31, 2025
HealthTop Stories

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ശരീരത്തിൽ കാണാതിരിക്കാൻ അഞ്ച് ടിപ്പുകൾ നൽകി പ്രൊഫസർ അഹ്മദി

സൗദി ഫിസിയോളജി ഓഫ് ഫിസിക്കൽ എഫേർട്ട് പ്രൊഫസർ പ്രൊഫസർ മുഹമ്മദ് അൽ-അഹ്മദി, വാർദ്ധക്യത്തിൻ്റെയും പ്രായമാകുന്നത്തിന്റെയും ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് വൈകിപ്പിക്കുന്നതിനുള്ള അഞ്ച് ടിപ്പുകൾ വെളിപ്പെടുത്തി.

ശാരീരിക വ്യായാമങ്ങൾ പതിവാക്കൽ, രാത്രി നേരത്തെ ഉറങ്ങൽ, പോഷകാഹാരം മെച്ചപ്പെടുത്തൽ, തലച്ചോറിനെ പ്രവർത്തിപ്പിക്കുന്ന തരം ഗെയിമുകളിൽ ഏർപ്പെടൽ, പുകവലി ഉപേക്ഷിക്കൽ എന്നിവയാണ് വാർദ്ധക്യ ലക്ഷണങ്ങൾ വൈകിപ്പിക്കാൻ സഹായകരമാകുന്ന അഞ്ച് ടിപ്പുകൾ.

ഈ കാര്യങ്ങൾ പതിവാക്കുന്നത് ഒരു വ്യക്തിയെ തന്റെ യഥാർത്ഥ പ്രായത്തേക്കാൾ ചെറുപ്പമാണെന്ന് തോന്നിപ്പിക്കുന്നുവെന്ന് അൽ അഹ്മദി ചൂണ്ടിക്കാട്ടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്