തിങ്കളാഴ്‌ച, ജൂൺ 8, 2026
HealthTop Stories

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പാൽ ഉപയോഗിക്കാമോ? വിശദീകരണം നൽകി ഡോ. ഫഹദ് അൽ ഖുദൈരി

എക്സ്പെയറി ഡേറ്റ് കഴിഞ്ഞ പാലുൽപ്പന്നങ്ങൾ അത് കേടുവരുന്നത് വരെ ഉപയോഗിക്കാമെന്ന് പ്രൊഫസറും കാൻസർ ഗവേഷണ ശാസ്ത്രജ്ഞനുമായ ഡോ.ഫഹദ് അല് ഖുദൈരി വിശദീകരിച്ചു.

പാൽ കേടായിട്ടില്ലെങ്കിൽ അത് കുടിക്കാം, അതിന്റെ കാലഹരണ തിയ്യതി പരിഗണിക്കേണ്ടതില്ല. കാരണം അതിൽ രേഖപ്പെടുത്തിയതിലും കൂടുതൽ ദിവസമാണ് പാലിന്റെ കാലാവധി.

ശരിയായി ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ, പാസ്ചറൈസ് ചെയ്ത പാൽ കാലാവസ്ഥക്കനുസരിച്ച് എക്സ്പെയറി ഡേറ്റ് കഴിഞ്ഞ് ഏകദേശം 7 ദിവസം വരെ കേടാകാതെ ഇരിക്കാം.

പാക്കറ്റ് തുറന്നുകഴിഞ്ഞാൽ, തീയതി കഴിഞ്ഞ് 3-7 ദിവസത്തിനുള്ളിൽ ഉപയോഗിക്കുന്നതാണ് നല്ലത്. പാൽ സ്ഥിരമായി തണുപ്പിച്ച് സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ശൈത്യകാലത്ത്, പാലിൻ്റെ ഷെൽഫ് ആയുസ്സ് അതിൽ എഴുതിയിരിക്കുന്ന തീയതിയേക്കാൾ നിരവധി ദിവസങ്ങൾ കൂടുതലായിരിക്കും.

അത് കേടാകാതിരിക്കുകയും അതിന്റെ രുചി മാറാതിരിക്കുകയും ചെയ്യുന്നിടത്തോളം അത് കുടിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group