Saturday, February 1, 2025
HealthTop Stories

രക്തസമ്മർദ്ദവും ഹാനികരമായ കൊളസ്ട്രോളും കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നതായി സൗദി കൺസൾട്ടന്റ്

റിയാദ്: ഇഞ്ചി രക്തസമ്മർദ്ദവും ഹാനികരമായ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നതായി കൺസൾട്ടൻ്റും കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിംർ വ്യക്തമാക്കി.

ഇഞ്ചി ഏത് രീതിയിൽ കഴിച്ചാലും അത് സ്ട്രോക്കിനു കാരണമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേ സമയം, രക്തം കട്ടി കുറയ്ക്കുന്ന മരുന്നുകൾ കഴിക്കുന്ന ഹൃദ്രോഗികൾ ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഇഞ്ചി കഴിക്കുന്നത് പ്രതിദിനം 1 ഗ്രാമിൽ കൂടരുത് എന്നതാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്