Friday, March 6, 2026
IndiaSaudi ArabiaTop Stories

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് സൗദി അറേബ്യ; ലോക രാഷ്ട്രങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചു

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഡസൻ കണക്കിന് ആളുകളുടെ മരണത്തിനും പരിക്കിനും ഇടയാക്കിയ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായി അപലപിച്ചു.

എല്ലാത്തരം അക്രമങ്ങളെയും തീവ്രവാദത്തെയും സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളെയും നിരസിക്കുന്നതിൽ രാജ്യം ഉറച്ച നിലപാട് സ്വീകരിക്കുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു.

ഇരകളുടെ കുടുംബങ്ങളോടും ഇന്ത്യൻ ഗവൺമെന്റിനോടും ജനങ്ങളോടും ആത്മാർത്ഥമായ അനുശോചനവും സഹതാപവും അറിയിക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

സൗദി സന്ദര്ശനത്തിലായിരുന്ന പ്രധാനമന്ത്രി മോദി, സന്ദർശനം വെട്ടിച്ചുരുക്കി ഇന്ന് പുലർച്ചെ ന്യൂഡൽഹിയിലേക്ക് മടങ്ങിയിരുന്നു

രാജ്യത്തെ നടുക്കിയ സംഭവത്തിൽ ലോക നേതാക്കൾ ഇന്ത്യക്ക് അനുശോചനം അറിയിച്ചു. യുഎസ് പ്രസിഡന്റ് ട്രംപ്, റഷ്യൻ പ്രസിഡന്റ് പുടിൻ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു തുടങ്ങിയവർ പ്രധാനമന്ത്രി മോദിക്ക് പിന്തുണ അറിയിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ആക്രമണത്തെ അപലപിക്കുകയും ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ഇറ്റലി, ചൈന, ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, മൗറീഷ്യസ്, ശ്രീലങ്ക, യൂറോപ്യൻ യൂണിയൻ, യുഎഇ, ഇറാൻ, പാകിസ്താൻ, ഡെന്മാർക്ക്, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa