തിങ്കളാഴ്‌ച, ജൂൺ 8, 2026
BahrainTop Stories

ബഹ്രൈനികൾക്ക് ജോലി നൽകുന്നതിനു മുൻഗണന നൽകും

ബഹ്രൈനികൾക്ക് ജോലി നൽകുന്നതിനാണു മുൻഗണന നൽകേണ്ടെതെന്ന് ബഹ്രൈൻ പാർലമെൻ്റ് അദ്ധ്യക്ഷ ഫൗസിയ ബിൻത് അബ്ദുല്ല സൈനൽ ആവശ്യപ്പെട്ടു.

ബഹ്രൈനികൾക്ക് നല്ല ജീവിത നിലവാരം ഉറപ്പ് വരുത്തുന്നതിനും മെച്ചപ്പെട്ട വരുമാനം കണ്ടെത്തുന്നതിനും സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അർഹരായ സ്വദേശികൾക്ക് ജോലിയവസരങ്ങൾ കണ്ടെത്തുന്നതിനും നിയമിക്കുന്നതിനും ശക്തമായ പിന്തുണ നൽകുമെന്നും ഫൗസിയ അബ്ദുല്ല പറഞ്ഞു.

കഴിഞ്ഞ ദിവസം ബഹ്രൈൻ ബാങ്കിംഗ് യൂണിയൻ നേതാക്കൾക്ക് നൽകിയ സ്വീകരണത്തിലാണു അവർ സ്വദേശികൾക്ക് പരിഗണന നൽകേണ്ട കാര്യം ഊന്നിപ്പറഞ്ഞത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്