രോഗിയെ ഓപ്പറേഷന്റെ പ്രത്യാഘാതം അറിയിച്ചില്ല; ഡോക്ടർക്ക് 23 ലക്ഷം പിഴ
കുവൈത്ത് സിറ്റി: രോഗിയെ ഓപ്പറേഷൻ്റെ പ്രത്യാഘാതം അറിയിക്കാത്തതിൻ്റെ പേരിൽ കുവൈത്തിൽ ഡോക്ടർക്ക് 10,000 ദീനാർ ( ഏകദേശം 23 ലക്ഷം രൂപ) പിഴ ചുമത്തി കോടതി വിധി.
സിസേറിയനു ശേഷം യുവതിക്ക് ചെറിയ തളർവാതം പിടി പെട്ടിരുന്നു. ഇത് ചികിത്സാ പിഴവ് അല്ലെന്നും എന്നാൽ ഈ പ്രശ്നം ഓപ്പറേഷനു ശേഷം വരാൻ സാധ്യതയുണ്ടെന്ന് ഡോക്ടർ രോഗിയെ അറിയിക്കേണ്ടതായിരുന്നു എന്നുമാണു കോടതിയുടെ വിലയിരുത്തൽ.
അനസ്തേഷ്യ ഉപയോഗിക്കാൻ ഡോക്ടർക്ക് രോഗി സമ്മതം നൽകിയിരുന്നെങ്കിലും ഓപ്പറേഷനു ശേഷം ചെറിയ തളർവാതം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകാതിരുന്നതാണു വിനയായത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
