തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മക്കയിൽ നിന്ന് പെർമിറ്റില്ലാത്ത രണ്ടര ലക്ഷത്തിൽ പരം വിദേശികളെ മടക്കി അയച്ചതായി സുരക്ഷാ വിഭാഗം

മക്ക: 400-ലധികം വ്യാജ ഹജ്ജ് ഓഫീസുകളും കമ്പനികളും പിടിച്ചെടുത്തതായി പബ്ലിക് സെക്യൂരിറ്റി ഡയറക്ടറും ഹജ്ജ് സുരക്ഷാ കമ്മിറ്റി ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ-ബസ്സാമി പറഞ്ഞു

പെർമിറ്റ് ഇല്ലാതെ മക്കയിൽ താമസിച്ചിരുന്ന 2,69,000-ത്തിലധികം അനധികൃത താമസക്കാരെ തിരിച്ചയച്ചതായും അനധികൃത വ്യക്തികളെ വഹിച്ച 109-ലധികം വാഹനങ്ങൾ തിരിച്ചയച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം കഴിഞ്ഞ ഏതാനും മണിക്കൂറിനുള്ളിൽ, ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും ലംഘിച്ച വിദേശികളെ  ഹജ്ജ് നിർവഹിക്കുന്നതിനായി മക്കയിലേക്ക് കൊണ്ടുവരാൻ ശ്രമിച്ച രണ്ട് പൗരന്മാരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

നിയമ ലംഘകർക്കെതിരെ ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്