ഹജ്ജിനായി ഇത് വരെ എത്തിയത് 14 ലക്ഷം വിദേശ തീർഥാടകർ
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മത്തിനായി 14 ലക്ഷം വിദേശ തീർഥാടകർ ഇത് വരെ സൗദിയിൽ എത്തിയതായി സൗദി ജവാസാത്ത് അറിയിച്ചു.
അതേ സമയം സുരക്ഷിതമായ ഹജ്ജ് സീസൺ സാധ്യമാക്കാനായുള്ള എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയതായി അധികൃതർ വ്യക്തമാക്കി. “തീർത്ഥാടകൻ നമ്മുടെ കണ്ണിലാണ്, നിയമ ലംഘകൻ നമ്മുടെ പിടിയിലുമാണ് “എന്നാണ് സുരക്ഷാ വിഭാഗം സീനിയർ ഇദ്യോഗസ്ഥൻ അറിയിച്ചത്.
അതോടൊപ്പം ഹജ്ജ് വേളയിലെ മെഡിക്കൽ സേവനങ്ങൾക്കായി ഡ്രോണുകളളും മറ്റും ഉപയോഗിക്കുമെന്ന് ബന്ധപ്പെട്ടവർ ഓർമ്മിപ്പിച്ചു
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
