തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

സൗദിയിലെ ബീഷ നഖിയയിൽ കാസര്‍കോട് സ്വദേശിയായ യുവാവ് വെടിയേറ്റ് മരിച്ചു. കുറ്റിക്കോല്‍ ഏണിയാടിയിലെ മുഹമ്മദ് ബഷീര്‍(42) ആണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാവിലെയാണ് മരിച്ച വിവരം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ട്.

മയ്യിത്ത് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 15 വര്‍ഷത്തിലധികമായി ടാക്‌സി ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു ബഷീര്‍.

മുഹമ്മദിന്റെയും പരേതയായ മറിയുമ്മയുടെയും മകനാണ്. നസ്രിയയാണ് ഭാര്യ. മക്കള്‍: ഫിദ, മുഹമ്മദ്, ആദില്‍. സഹോദരങ്ങള്‍: അബൂബക്കര്‍, അസൈനാര്‍, കരീം, റസാഖ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്