തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പാകിസ്ഥാനികൾക്ക് സൗദിയിലേക്കുള്ള വിസിറ്റ് വിസ ഫീസ് കുത്തനെ കുറച്ചു

പാകിസ്ഥാനികൾക്ക് സൗദിയിലെക്കുള്ള വിസിറ്റ് വിസ ഫീസിൽ ഇളവ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെ പാക് സന്ദർശനത്തോടനുബന്ധിച്ചാണു ഇളവ്.

നിലവിലുള്ള 2000 റിയാലിൽ നിന്ന് 338 റിയാലായാണു വിസിറ്റ് വിസ ഫീസ് കുറച്ചത്. ഇസ്ലാമാബാദിലെ സൗദി എംബസിയാണു ഇക്കാര്യം അറിയിച്ചത്.

മൾട്ടിപ്പിൾ വിസിറ്റിംഗ് വിസ ഫീസ് 3000 റിയാലിൽ നിന്ന് 675 റിയാലായും കുറച്ചിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ പുതിയ വിസിറ്റ് വിസ ഫീ നിലവിൽ വരും.

ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ ഫീസിൽ മാസങ്ങൾക്ക് മുംബേ സൗദി ഇളവ് പ്രഖ്യാപിച്ചിരുന്നു

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്