അനാവശ്യമായി ഹോണടിച്ചാൽ പോക്കറ്റ് കീറും; മുന്നറിയിപ്പുമായി സൗദി ട്രാഫിക് വിഭാഗം
സൗദിയിൽ വാഹനങ്ങളിലെ ഹോണുകൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കർശന മുന്നറിയിപ്പുമായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്
വാഹന ഹോണുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് മുന്നറിയിപ്പുകൾ നൽകാൻ മാത്രമാണെന്നും, അനാവശ്യമായ ശബ്ദമുണ്ടാക്കി മറ്റുള്ളവർക്ക് ശല്യമുണ്ടാക്കാനുള്ളതല്ലെന്നും ട്രാഫിക് വിഭാഗം ഓർമ്മിപ്പിച്ചു.
നിയമപരമല്ലാത്ത സാഹചര്യങ്ങളിൽ ഹോൺ ഉപയോഗിക്കുന്നത് ട്രാഫിക് നിയമലംഘനമായി കണക്കാക്കുമെന്നും, 150 റിയാൽ മുതൽ 300 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ വ്യക്തമാക്കി.
.
നഗരങ്ങളിലെ ശബ്ദമലിനീകരണം കുറയ്ക്കുന്നതിനും റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാർ ട്രാഫിക് നിയമങ്ങളും നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ട്രാഫിക് അവബോധം വർദ്ധിപ്പിക്കുന്നത് ശല്യപ്പെടുത്തുന്നതും നിയമവിരുദ്ധവുമായ ഡ്രൈവിംഗ് ശീലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നും, ഇത് കൂടുതൽ അച്ചടക്കമുള്ളതും റോഡിനോട് ബഹുമാനമുള്ളതുമായ ഒരു ഡ്രൈവിംഗ് അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഊന്നിപ്പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
