സൗദിയിൽ വൻ വാഹനാപകടം; മലയാളി യുവാവ് അടക്കം നാല് പേർ മരിച്ചു
റിയാദ്: സൗദിയിലെ അൽഖർജിന്നടുത്ത് അൽദിലം എന്ന സ്ഥലത്ത് നടന്ന വാഹനാപകടത്തിൽ മലപ്പുറം സ്വദേശിയായ യുവാവ് അടക്കം നാല് പേർ മരിച്ചു.

വണ്ടൂർ നടുവത്ത് വള്ളുവമ്പ്രം സ്വദേശി മോയിക്കൽ ബിഷ്ർ (29) ആണ് ഇന്നലെ രാത്രി നടന്ന അപകടത്തിൽ മരിച്ച മലയാളി. മരിച്ച മറ്റു മൂന്ന് പേർ സുഡാനികളാണ്.
ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം ട്രെയിലറിൽ ഇടിക്കുകയായിരുന്നു എന്നാണ് അറിയാൻ സാധിച്ചത്.
പിതാവ് ഉമർ സൗദിയിൽ ജോലി ചെയ്യുന്നു. മാതാവ് വിസിറ്റിംഗ് വിസയിൽ സൗദിയിൽ ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
