സൗദി പ്രവാസികൾക്ക് ആശ്വസിക്കാം; വാടക വർധനവ് മരവിപ്പിക്കുന്നത് മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന് പഠനം നടത്താൻ നീക്കം
റിയാദ് : വാടക വർദ്ധനവ് മരവിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ അഞ്ച് വർഷത്തേക്ക് രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള പഠനങ്ങൾ നടത്താനുള്ള പദ്ധതികൾ സൗദി റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി പുറത്തിറക്കിയതായി അൽ അറബിയ റിപ്പോർട്ട് ചെയ്തു.
സൗദി തലസ്ഥാന നഗരമായ റിയാദിൽ അടുത്തിടെ അഞ്ച് വർഷത്തേക്ക് വാടക വർദ്ധനവ് മരവിപ്പിക്കുന്ന നിയമം കിരീടാവകാശിയുടെ നിർദ്ദേശപ്രകാരം നടപ്പാക്കിയിരുന്നു.
സൗദി നഗരങ്ങളിലെ റിയൽ എസ്റ്റേറ്റ് സൂചകങ്ങൾ അതോറിറ്റി തുടർന്നും നിരീക്ഷിക്കുന്നുണ്ടെന്നും മാർക്കറ്റ് മാനദണ്ഡങ്ങൾക്കും ഓരോ നഗരത്തിന്റെയും നിരീക്ഷണത്തിന്റെ ഫലത്തിനും അനുസൃതമായി നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്നും അതോറിറ്റിയുടെ വക്താവ് തൈസീർ അൽ-മുഫറജ് പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
