തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

പ്രവാസി വെൽഫെയർ ആരോഗ്യ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

പ്രവാസി വെൽഫെയർ ദമ്മാം വനിതാ വിഭാഗവും അബീർ മെഡിക്കൽ സെന്ററും ചേർന്ന് “ഷീ ഹെൽത്ത് -ഫെം കെയർ ഇനീഷ്യേറ്റീവ്” എന്ന പേരിൽ മെഡിക്കൽ ക്യാമ്പും ഹെൽത്ത് അവയർനസ് ക്ലാസും സംഘടിപ്പിച്ചു.

സ്ത്രീ എന്ന നിലയിൽ ഒരു പെൺകുട്ടിയുടെ ആർത്താവാരംഭം മുതൽ മേനോപോസ് വരെയുള്ള വിവിധ ഘട്ടങ്ങളെ കുറിച്ചും, ജീവിതശൈലിയുടെ ഭാഗമായി വന്നുചേർന്നിട്ടുള്ള വിവിധതരത്തിലുള്ള ശാരീരികവും മാനസികവും ആയിട്ടുള്ള വെല്ലുവിളികളെക്കുറിച്ചും ആരോഗ്യവതി ആയിരിക്കേണ്ട ആവശ്യകതയെക്കുറിച്ചും അബീർ മെഡിക്കൽ സെന്റർ ഗൈനക്കോളജി വിഭാഗം ഡോക്ടർ ജെൻസി ചെമ്പകശ്ശേരി ക്ലാസ്സ് എടുക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു.

തുടർന്ന് നടന്ന മെന്റൽ ഹെൽത്ത് എന്ന സെഷനിൽ താഹിറ ഷെജീർ സംസാരിച്ചു. വ്യായാമത്തെ കുറിച്ചുള്ള സെഷൻ ഫാത്തിമ ഹാഷിമും സജ്‌ന ഷക്കീറും കൈകാര്യം ചെയ്തു . പരിപാടിയിൽ വിവിധ സൗജന്യ ടെസ്റ്റുകൾ ഒരുക്കി.

ജസീറ ഐമൻ സ്വാഗതവും ജസീറ ഫൈസൽ നന്ദിയും പറഞ്ഞു. സുനില സലീം അധ്യക്ഷയായിരുന്ന പരിപാടിയിൽ അസ്ന ജോഷി ആങ്കർ ആയിരുന്നു. ഷോബി ഷാജു, റജ്ന അസ്ലം, ജിസ്ന സാബിഖ്, റഷീദ അലി, മുഹ്സിന, സിനി റഹിം , അനീസ മെഹബൂബ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group