Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പിലാക്കി

സൗദിയിൽ ഭാര്യയെയും ഭാര്യ സഹോദരനെയും കഴുത്തറുത്തും, വെടിവെച്ചും കൊലപ്പെടുത്തിയ സൗദി പൗരനെ വധശിക്ഷയ്ക്ക് വിധേയനാക്കി.

ഭാര്യ മാറാമിനെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുകയും, ഭാര്യാ സഹോദരൻ ഹമദിനെ വെടിവെച്ച് കൊല്ലുകയും ചെയ്ത പ്രതിയുടെ വധശിക്ഷ മക്കയിലാണ് നടപ്പാക്കിയത്.

സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു. കൊലപാതകത്തിന് ശേഷം പ്രതിയെ അറസ്റ്റ് ചെയ്ത പോലീസിനോട് പ്രതി കുറ്റം സമ്മതിക്കുകയും കൃത്യം ആസൂത്രിതമാണെന്ന് തെളിയുകയും ചെയ്തു.

പ്രതി ചെയ്ത കുറ്റത്തിന്റെ ഭീകരതയും ഇസ്‌ലാമിക നിയമപ്രകാരം ഇത്തരം പ്രവൃത്തികൾക്കുള്ള വിലക്കും പരിഗണിച്ച് കീഴ്ക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു.

അപ്പീൽ കോടതിയും പിന്നീട് സുപ്രീം കോടതിയും ഈ വധശിക്ഷ ശരിവെച്ചു. തുടർന്ന് ഭരണാധികാരിയുടെ ഉത്തരവ് പ്രകാരം 2026 ജനുവരി 4 ഞായറാഴ്ച (ഹിജ്റ 1447 റജബ് 15) മക്കയിൽ ശിക്ഷ നടപ്പിലാക്കുകയായിരുന്നു.

ഏതൊരു വ്യക്തിയുടെയും ജീവനും സുരക്ഷയും സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും സമാധാന അന്തരീക്ഷം തകർക്കുന്നവർക്കും രക്തച്ചൊരിച്ചിൽ നടത്തുന്നവർക്കും കർശനമായ ശിക്ഷ ഉറപ്പാക്കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa