Friday, March 6, 2026
Saudi ArabiaTop Stories

സൗദിയിൽ ശൈത്യം കടുക്കുന്നു; തുറൈഫിൽ താപനില മൈനസ് മൂന്ന് ഡിഗ്രിയിലേക്ക് താഴ്ന്നതോടെ വെള്ളമുറഞ്ഞ് ഐസായി (വീഡിയോ)

സൗദി അറേബ്യയുടെ വടക്കൻ അതിർത്തി പ്രവിശ്യയിലുള്ള തുറൈഫ്, ഖുറയ്യാത്ത് നഗരങ്ങളിൽ ശൈത്യ തരംഗം അതീവ ഗുരുതരമായി തുടരുന്നു.

ഇന്ന് പുലർച്ചെ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് 3 ഡിഗ്രി സെൽഷ്യസ് ആണ് ഇവിടെ രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ശക്തമായ ശൈത്യത്തെത്തുടർന്ന് ഇന്ന് പുലർച്ചെ തുറൈഫിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുറഞ്ഞ കാഴ്ചകൾ ദൃശ്യമായി. ചെടികൾക്കും വാഹനങ്ങൾക്കും മുകളിൽ മഞ്ഞുകട്ടകൾ രൂപപ്പെട്ടത് പ്രദേശത്തെ തണുപ്പിന്റെ കാഠിന്യം വ്യക്തമാക്കുന്നു.

വടക്കൻ അതിർത്തി മേഖലയിൽ വരും ദിവസങ്ങളിലും ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.

തുറൈഫ് ഉൾപ്പെടെയുള്ള വടക്കൻ മേഖലകളിൽ ശക്തമായ ശീതതരംഗം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

താപനില ഇനിയും താഴാൻ സാധ്യതയുള്ളതിനാൽ സ്വദേശികളും പ്രവാസികളും ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളും മറ്റ് സജ്ജീകരണങ്ങളും ഉറപ്പുവരുത്തണമെന്നും ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും ഭരണകൂടം ഓർമ്മിപ്പിച്ചു. വീഡിയോ കാണാം👇

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa