വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Top Stories

മക്കയിൽ അപൂർവ്വ ചാന്ദ്ര പ്രതിഭാസം; നാളെ രാത്രി ചന്ദ്രൻ കഅബയുടെ നേർമുകളിൽ ദൃശ്യമാകും

മക്ക: നാളെ വിശുദ്ധ നഗരമായ മക്കയിലെ കഅബയുടെ നേർമുകളിൽ ചന്ദ്രൻ ദൃശ്യമാകുന്ന അപൂർവ്വ പ്രതിഭാസം സംഭവിക്കും. 2026-ൽ കഅബയ്ക്ക് മുകളിൽ ചന്ദ്രൻ നേർരേഖയിൽ എത്തുന്ന ആദ്യത്തെ സംഭവമാണിത്.

ശനിയാഴ്ച രാത്രി സംഭവിക്കുന്ന ഈ പ്രതിഭാസ സമയത്ത് ചന്ദ്രൻ കഅബയ്ക്ക് മുകളിൽ ഏകദേശം 89.98 ഡിഗ്രി കോണളവിൽ അഥവാ കൃത്യം തലയ്ക്ക് മുകളിലായി നിലകൊള്ളും.

അതായത് 90 ഡിഗ്രിയിൽ നിന്ന് വെറും ഒരു മിനിറ്റ് ആർക്കിന്റെ മാത്രം വ്യത്യാസം. നഗ്നനേത്രങ്ങൾ കൊണ്ട് നോക്കുമ്പോൾ ഇത് പൂർണ്ണമായും നേർരേഖയിലായി ദൃശ്യമാകും.

ഈ സമയത്ത് ചന്ദ്രൻ ഭൂമിയിൽ നിന്ന് ഏകദേശം 3,74,187 കിലോമീറ്റർ അകലെയായിരിക്കും. ചന്ദ്രന്റെ 91 ശതമാനവും പ്രകാശപൂരിതമായിരിക്കും.

ഈ സമയത്ത് ചന്ദ്രൻ ദൃശ്യമാകുന്ന ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലുമുള്ളവർക്ക് ചന്ദ്രന് നേരെ നോക്കിയാൽ കഅബയുടെ ദിശ (ഖിബ്‌ല) മനസ്സിലാക്കാൻ സാധിക്കും.

ജിദ്ദ അസ്ട്രോണമിക്കൽ സൊസൈറ്റി തലവൻ എൻജിനീയർ മാജിദ് അബു സഹ്ര അറിയിച്ചതനുസരിച്ച്, ചന്ദ്രൻ അതിന്റെ ഉച്ചസ്ഥായിയിൽ (Zenith) എത്തുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa