വ്യാഴാഴ്‌ച, ഏപ്രിൽ 23, 2026
Saudi ArabiaTop Stories

‎ഇന്നു മുതൽ മക്കയിലേക്ക് പ്രവേശിക്കുന്നതിന്  മൂന്നു വിഭാഗം ആളുകൾക്ക് മാത്രം അനുമതി

‎ജിദ്ദ : ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി തീർത്ഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിനായി മക്കയിലേക്കുള്ള പ്രവേശനത്തിന് സൗദി ആഭ്യന്തര മന്ത്രാലയം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

‎2026 ഏപ്രിൽ 13 (ശവ്വാൽ 25) തിങ്കളാഴ്ച മുതൽ ആണ് മക്കയിലേക്ക് പ്രവേശിക്കുന്ന വിദേശികൾക്ക് ആഭ്യന്തര മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തിയത്.

‎അതേസമയം മൂന്ന് വിഭാഗം ആളുകൾക്ക്  ഇതിൽ ഇളവുണ്ടാകും. ​മക്കയിലെതാമസരേഖ (ഇഖാമ) ഉള്ളവർ, ​ഹജ്ജ് പെർമിറ്റ് ഉള്ളവർ,

മക്കയിലെ വിശുദ്ധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനായി ഇലക്ട്രോണിക് പെർമിറ്റ് (തസ്‌രീഹ്) ഉള്ളവർ എന്നിവരാണ് മൂന്നു വിഭാഗം.

‎ഹജ്ജ് സീസൺ സുഗമമാക്കുന്നതിനായി മന്ത്രാലയം പുറപ്പെടുവിച്ച ഈ നിർദ്ദേശങ്ങൾ എല്ലാവരും കർശനമായി പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘനം നടത്തുന്നവർ കടുത്ത പിഴയും നിയമനടപടികളും നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്