വ്യാഴാഴ്‌ച, ഏപ്രിൽ 30, 2026
Saudi ArabiaTop Stories

സൗദിയിൽ 857 ഹ്യുണ്ടായ് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; നിങ്ങളുടെ വാഹനം ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാം

സൗദി അറേബ്യയിൽ വിവിധ മോഡലുകളിൽപ്പെട്ട 857 ഹ്യുണ്ടായ് (Hyundai) വാഹനങ്ങൾ വാണിജ്യ മന്ത്രാലയം തിരിച്ചുവിളിച്ചു. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് തകരാർ കണ്ടെത്തിയ വാഹനങ്ങൾ തിരിച്ചുവിളിക്കുന്നത്.

ഈ വാഹനങ്ങളുടെ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ സിസ്റ്റത്തിലാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്. ഇതുമൂലം വാഹനത്തിന്റെ വേഗത, ഇന്ധനത്തിന്റെ അളവ്, മറ്റ് പ്രധാന മുന്നറിയിപ്പുകൾ എന്നിവ ഡിസ്‌പ്ലേയിൽ കൃത്യമായി കാണാൻ സാധിക്കാതെ വരുന്നു.

ഡ്രൈവിംഗിന് അത്യാവശ്യമായ ഇത്തരത്തിലുള്ള വിവരങ്ങൾ ലഭിക്കാത്തത് റോഡ് അപകടങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു.

നിങ്ങളുടെ വാഹനം ഈ തകരാർ ബാധിക്കപ്പെട്ടവയുടെ പട്ടികയിലുണ്ടോ എന്ന് പരിശോധിക്കാൻ താഴെ പറയുന്ന മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്:

മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ Recalls.sa സന്ദർശിച്ച് നിങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പർ (Chassis number) നൽകി പരിശോധിക്കുക.

2026 മോഡൽ ഹ്യുണ്ടായ് സാന്റാഫെ (Santa Fe), പാലിസേഡ് (Palisade), കോന (Kona), സൊണാറ്റ (Sonata), അസീറ (Azera) എന്നീ മോഡലുകളാണ് ഈ പട്ടികയിലുള്ളത്.

പരിശോധനയിൽ തകരാർ ഉണ്ടെന്ന് കണ്ടെത്തിയാൽ സൗദിയിലെ ഹ്യുണ്ടായ് ഏജന്റുമാരായ അൽ-വാലൻ (Wallan), അൽ-മജ്ദൂയി (Almajdouie), മുഹമ്മദ് യൂസഫ് നാഗി (Mohamed Yousuf Naghi) എന്നീ കമ്പനികളെ നേരിട്ട് ബന്ധപ്പെടുക.

ഈ തകരാർ പരിഹരിക്കുന്നതിനായി വാഹന ഉടമകൾ യാതൊരുവിധ പണവും നൽകേണ്ടതില്ല. അറ്റകുറ്റപ്പണികൾ പൂർണ്ണമായും സൗജന്യമായി ചെയ്തു നൽകുന്നതാണ്. വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങളിൽ വീഴ്ച വരുന്നത് ഒഴിവാക്കാൻ വാണിജ്യ മന്ത്രാലയം നടത്തുന്ന നിരന്തരമായ പരിശോധനകളുടെ ഭാഗമായാണ് ഈ നടപടി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa