വെള്ളിയാഴ്‌ച, മെയ്‌ 1, 2026
Saudi ArabiaTop Stories

അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 17 വിദേശികൾ അറസ്റ്റിൽ

ഹജ്ജ് അനുമതിപത്രമില്ലാതെ നിയമലംഘനം നടത്തി മക്കയിലേക്ക് കടക്കാൻ ശ്രമിച്ച 17 വിദേശികളെ ഹജ്ജ് സുരക്ഷാ സേന പിടികൂടി.

പ്രധാന റോഡുകളിലെ പരിശോധനകൾ ഒഴിവാക്കാൻ ഉൾനാടൻ വഴികളിലൂടെയും താഴ്വരകളിലൂടെയും വാഹനത്തിൽ ഒളിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

വാഹനത്തിലുണ്ടായിരുന്ന 17 പാകിസ്ഥാനികളും അവരെ നിയമവിരുദ്ധമായി കടത്താൻ സഹായിച്ച രണ്ട് സൗദി പൗരന്മാരെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. പിടിയിലായവർക്കെതിരെ നിയമാനുസൃതമായ ശിക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഹജ്ജ് സീസണിൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏർപ്പെടുത്തിയ കർശന നിയമങ്ങൾ എല്ലാവരും പാലിക്കണമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് മുജാഹിദീൻ ആവശ്യപ്പെട്ടു.

നിയമം ലംഘിക്കുന്നവർക്ക് കടുത്ത പിഴയും തടവും ഉൾപ്പെടെയുള്ള ശിക്ഷകൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വ്യക്തമാക്കി.

ഹജ്ജ് നിയമലംഘനങ്ങളെക്കുറിച്ച് വിവരങ്ങൾ ലഭിക്കുന്നവർ ഉടൻ തന്നെ അധികൃതരെ അറിയിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു. മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, രാജ്യത്തെ മറ്റ് ഭാഗങ്ങളിലുള്ളവർ 999 എന്ന നമ്പറിലുമാണ് വിവരങ്ങൾ അറിയിക്കേണ്ടത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa