ഇസ്രായേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ പുതിയ ഡ്രോണുകൾ; ചിതറിയോടി ഇസ്രായേൽ സൈന്യം
ഇസ്രായേൽ സൈന്യത്തെ നേരിടാൻ ഹിസ്ബുള്ള പുതിയ ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടിനെ ഇസ്രായേൽ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ.
ഹിസ്ബുള്ളയുടെ ഈ ദ്രുതഗതിയിലുള്ള മാറ്റത്തെ നേരിടാൻ സൈന്യം സജ്ജമായിരുന്നില്ല എന്നാണ് പൊതുവായ വിലയിരുത്തൽ. പുതിയ റഡാറുകളും പ്രതിരോധ സംവിധാനങ്ങളും സൈന്യം പരീക്ഷിക്കുന്നുണ്ടെങ്കിലും ഇവയെ തടയാൻ കഴിഞ്ഞിട്ടില്ല.
വെറും 30 സെന്റീമീറ്റർ മാത്രം ഉയരത്തിൽ പറക്കാൻ കഴിയുന്ന ഈ ഡ്രോണുകൾ അവയുടെ ചെറിയ വലിപ്പം കാരണം റഡാറുകൾക്ക് കണ്ടെത്തുക അസാധ്യമാണ്.
ഡ്രോണുകളെ തകർക്കാൻ ഇസ്രായേൽ വികസിപ്പിച്ച ലേസർ ആയുധങ്ങൾ ഫലപ്രദമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കൃത്യത ആവശ്യമില്ലാത്ത ഷോട്ട്ഗണുകൾ ഉപയോഗിച്ച് ഇവയെ വെടിവെച്ചിടാനുള്ള ശ്രമങ്ങളും ലക്ഷ്യം കാണുന്നില്ല.
സൈനിക താവളങ്ങൾക്ക് ചുറ്റും നെറ്റുകൾ സ്ഥാപിച്ചും പ്രതിരോധം തീർക്കാൻ ശ്രമിച്ചെങ്കിലും അതും വലിയ ഗുണം ചെയ്യുന്നില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഹിസ്ബുല്ലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികനെ കൊണ്ടുപോകാൻ വന്ന ഹെലികോപ്ടറിന് സമീപം ഡ്രോൺ കണ്ടതിനെ തുടർന്ന് ഇസ്രായേൽ സൈനികർ ചിതറിയോടുന്ന ദൃശ്യം ചർച്ചയായിരുന്നു.
അദൃശ്യമായ ഈ ഡ്രോൺ ആക്രമണങ്ങൾ ഇസ്രായേൽ സൈനികരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയർത്തുന്നത്. ഹിസ്ബുള്ളയുടെ ആധുനിക യുദ്ധതന്ത്രങ്ങൾക്ക് മുന്നിൽ സൈന്യം പരാജയപ്പെടുന്നത് ഇസ്രായേൽ മാധ്യമങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
