ഹോർമുസിൽ യുഎഇ കപ്പലിന് നേരെ ആക്രമണം; ഇറാന്റെ നടപടിയെ ശക്തമായി അപലപിച്ച് ജിസിസി
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന യുഎഇയുടെ അഡ്‌നോക് (ADNOC) കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തെ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി ശക്തമായി അപലപിച്ചു.
ഇറാൻ നടത്തുന്ന ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നത് സമുദ്രപാതകളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് കപ്പലുകളെ ലക്ഷ്യമിടുന്ന ഇറാന്റെ നടപടി അന്താരാഷ്ട്ര തലത്തിലുള്ള കടൽക്കൊള്ളയും ഭീഷണിയുമാണെന്ന് അൽ ബുദൈവി ചൂണ്ടിക്കാട്ടി.
ഇത് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം 2817 ഉൾപ്പെടെയുള്ള അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ വിഷയത്തിൽ യുഎഇക്ക് ജി.സി.സി പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി യുഎഇ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ജി.സി.സി കൗൺസിൽ പിന്തുണ നൽകുമെന്നും സെക്രട്ടറി ജനറൽ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
