ഉംറ വിസ ഈ മാസാവസാനം മുതൽ ഇഷ്യു ചെയ്യും: ഉംറ സീസൺ 10 മാസത്തിലധികം നീണ്ടു നിൽക്കും
മക്ക: ഈ വർഷത്തെ ഹജ്ജിന് ശേഷമുള്ള ഉംറ സീസൺ കലണ്ടർ(ഉംറ 2026-2027) സൗദി ഹജ്ജ് ഉംറ മന്ത്രാലയം വെളിപ്പെടുത്തി.
ഈ മാസം (മെയ്) 31 അഥവാ ദുൽ ഹിജ്ജ 14 മുതൽ തന്നെ ഉംറ വിസകൾ ഇഷ്യു ചെയ്തു തുടങ്ങും. മെയ് 31 നു തന്നെ ഉംറ വിസക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാം. ജൂൺ 1 മുതൽ മക്ക പ്രവേശനം അനുവദിക്കുകയും ചെയ്യും.
2027 മാർച്ച് 23 അഥവാ ശവ്വാൽ 15 ആയിരിക്കും ഉംറ വിസക്കാർക്ക് സൗദിയിലേക്ക് പ്രവേശിക്കാനുള്ള അവസാന തീയതി.
അതേ സമയം 2027 ഏപ്രിൽ 7 അഥവാ ശവ്വാൽ 30 ആയിരിക്കും ഉംറക്കാർ സൗദിയിൽ നിന്ന് പുറത്ത് പോകാനുള്ള അവസാന തീയതി എന്നും ഹജ്ജ് ഉംറ മന്ത്രാലയ കലണ്ടർ ഓർമ്മിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
