സൗദിയിൽ മാസപ്പിറവി കണ്ടു :ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ച: അറഫാ ദിനം മെയ് 26 ചൊവ്വാഴ്ച
റിയാദ്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ സൗദിയിൽ മേയ് 18 തിങ്കളാഴ്ച ദുൽഹിജ്ജ 1 ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.
നാളെദുൽഹിജ്ജ 1 ആയതിനാൽ, അറഫാ സംഗമം മേയ് 26 ചൊവ്വാഴ്ചയും. ബലിപെരുന്നാൾ മേയ് 27 ബുധനാഴ്ചയും ആണ്.
ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ സൗദി സുപ്രീംകോടതി ആഹ്വാനം ചെയ്തിരുന്നു. അതേസമയം കേരളത്തിൽ മാസപ്പിറവി ദർശിക്കാതിരുന്നതിനാൽ മെയ് 28 വ്യാഴാഴ്ചയായിരിക്കും ബലിപെരുന്നാൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
