വെള്ളിയാഴ്‌ച, ജൂലൈ 10, 2026
Saudi ArabiaTop Stories

‎2025 ൽ സൗദി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തത് 141 ദശലക്ഷം യാത്രക്കാർ

‎റിയാദ് – 2025-ൽ സൗദിയിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ച മൊത്തം യാത്രക്കാരുടെ എണ്ണം 140.9 ദശലക്ഷമായി, 2024 നെ അപേക്ഷിച്ച് 9.6 ശതമാനം വർധനവ് ഇത് കാണിക്കുന്നു.

‎ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറത്തിറക്കിയ 2025-ലെ എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ അനുസരിച്ച്, അന്താരാഷ്ട്ര വിമാന സർവീസുകളിൽ 75.8 ദശലക്ഷം യാത്രക്കാരാണ് എത്തിയത്, ഇത് 9.4 ശതമാനം വർധനവാണ് കാണിക്കുന്നത്.അതേസമയം ആഭ്യന്തര വിമാന സർവീസുകളിൽ 65.1 ദശലക്ഷം യാത്രക്കാർ രേഖപ്പെടുത്തി, ഇത്  9.8 ശതമാനം വർധനവാണ് കാണിക്കുന്നത്.

‎53.5 ദശലക്ഷം യാത്രക്കാരുമായി ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം ഒന്നാം സ്ഥാനത്തും, 40.8 ദശലക്ഷം യാത്രക്കാരുമായി റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്തും, 13.7 ദശലക്ഷം യാത്രക്കാരുമായി ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്തും എത്തി.



‎റിപ്പോർട്ട് പ്രകാരം, ആഭ്യന്തര വിമാനങ്ങളിൽ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണം 1,78,600 ഉം അന്താരാഷ്ട്ര വിമാനങ്ങളിൽ 2,07,700 ഉം ആയി. 2025 ൽ രാജ്യത്തിന്റെ വിമാനത്താവളങ്ങളിലൂടെ എത്തുന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ എണ്ണം 9,79,800 ആയി, 2024 നെ അപേക്ഷിച്ച് 8.3 ശതമാനം വർദ്ധനവ് ആണിത് .

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്