ഷാർജയിൽ മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
ദുബായ്: യുഎഇയിലെ ഷാർജയിൽ മലയാളി യുവതിയെയും അഞ്ചു വയസ്സ് മാത്രം പ്രായമുള്ള മകളെയും താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ അഴീക്കോട് പുതിയകാവ് സ്വദേശിനി ‘ആർഷ അഷിത’ ഭവനത്തിൽ ആർഷ (35), ഇവരുടെ ഏക മകൾ റൂഹി എന്നിവരാണ് മരിച്ചത്.
ഷാർജ അൽ നഹ്ദയിലെ സഹാറ മാളിന് സമീപമുള്ള ഫ്ലാറ്റിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി ഭർത്താവ് നിഹാലിനൊപ്പം താമസിച്ചിരുന്നത്. സ്വന്തമായി ഓൺലൈൻ ബിസിനസ്സ് നടത്തിവരികയായിരുന്നു ആർഷ.
ആർഷയുടെയും മകളുടെയും മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ കൂടുതൽ വിവരങ്ങൾ പുറത്തുവരൂ.
നിഹാലിന്റെ പിതാവും സഹോദരനും ഉൾപ്പെടെയുള്ള അടുത്ത ബന്ധുക്കളും യുഎഇയിൽ തന്നെയാണ് താമസിക്കുന്നത്. കൂടാതെ ആർഷയുടെ സഹോദരി അഷിതയും ഇവർ താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ തൊട്ടടുത്ത ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്.
അഴീക്കോട് സ്വദേശി ടി.കെ.പുരുഷോത്തമൻ- ഗീത ദമ്പതികളുടെ മകളാണ് ആർഷ. തികച്ചും അപ്രതീക്ഷിതമായി കേട്ട ഈ മരണവാർത്തയുടെ ആഘാതത്തിലാണ് ബന്ധുക്കളും ഷാർജയിലെ മലയാളി സമൂഹവും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
