അബ്ദുൽറഹീം നാളെ രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങും
റിയാദ്: നീണ്ട രണ്ട് പതിറ്റാണ്ട് നീണ്ട സൗദി ജയിൽ വാസത്തിനൊടുവിൽ ജയിൽ മോചിതനായ കോഴിക്കോട് ഫറോക്ക് (കോടമ്പുഴ) സ്വദേശി അബ്ദുൽ റഹീം നാളെ -വ്യാഴം – രാവിലെ കരിപ്പൂരിൽ വിമാനമിറങ്ങും.
സൗദിസമയം ബുധനാഴ്ച രാത്രി 11.55 നു പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് നാളെ- വ്യാഴം- രാവിലെ 7.35 നു ആണ് കരിപ്പൂരിൽ ലാൻഡ് ചെയ്യുന്നത്.
ജയിൽഉദ്യോഗസ്ഥർ തന്നെയായിരുന്നു റഹീമിനെ എയർ പോർട്ടിൽ എത്തിച്ച് എമിഗ്രെഷനും മറ്റു നടപടിക്രമങ്ങളും പുർത്തിയാക്കിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
