ബുധനാഴ്‌ച, ജൂൺ 17, 2026
Saudi ArabiaTop Stories

സൗദി രാജകുമാരി സാറ ബിൻത് അഹമ്മദ് അന്തരിച്ചു

റിയാദ്: സൗദി അറേബ്യൻ രാജകുടുംബാംഗമായ സാറ ബിൻത് അഹമ്മദ് അൽ അബ്ദുറഹ്മാൻ അൽ സൗദ് രാജകുമാരി അന്തരിച്ചതായി സൗദി റോയൽ കോർട്ട് അറിയിച്ചു.

റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പരേതയായ രാജകുമാരിയുടെ മയ്യത്ത് നിസ്കാരം ഇന്ന് (ബുധനാഴ്ച, മുഹറം 2) അസർ നമസ്കാരത്തിന് ശേഷം മക്കയിലെ മസ്ജിദുൽ ഹറാമിൽ വെച്ച് നടക്കും.

“സർവ്വശക്തനായ അല്ലാഹു അവരുടെ മേൽ കരുണ ചൊരിയുകയും പാപങ്ങൾ പൊറുത്തുനൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ, അവർക്ക് സ്വർഗ്ഗത്തിൽ ഉന്നതസ്ഥാനം നൽകുമാറാകട്ടെ. തീർച്ചയായും നമ്മൾ അല്ലാഹുവിലേക്കുള്ളവരാണ്, അവനിലേക്ക് തന്നെ മടങ്ങേണ്ടവരുമാണ്” എന്ന് റോയൽ കോർട്ട് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group