ഞായറാഴ്‌ച, ജൂലൈ 5, 2026
Saudi ArabiaTop Stories

തവക്കൽനാ ആപ്പിൽ വിപ്ലവകരമായ മാറ്റം; 160 പുതിയ ഡിജിറ്റൽ സേവനങ്ങൾ കൂടി ലഭ്യമാക്കി

റിയാദ്: സൗദി അറേബ്യയുടെ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘തവക്കൽനാ’ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നു. നാൽപ്പതോളം സർക്കാർ, സ്വകാര്യ, ലാഭരഹിത സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ വലിയ മുന്നേറ്റം സാധ്യമാക്കിയത്.

പൗരന്മാർക്കും രാജ്യത്തെ പ്രവാസികൾക്കും ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂൺ മാസത്തിൽ മാത്രം 160 പുതിയ സേവനങ്ങളാണ് ആപ്പിൽ പുതുതായി കൂട്ടിച്ചേർത്തത്.

ദേശീയ തലത്തിലുള്ള എല്ലാ പ്രധാന ഡിജിറ്റൽ സേവനങ്ങളും ഒരു ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുക വഴി ഉപഭോക്താക്കളുടെ അനുഭവം (User experience) മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസം, ആരോഗ്യം, മുൻസിപ്പാലിറ്റികളും പാർപ്പിടവും, നീതിന്യായം, പരിസ്ഥിതി, ഗതാഗതം, സാമ്പത്തികം, തൊഴിൽ, സാമൂഹിക സുരക്ഷ, ടൂറിസം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന മേഖലകളിലെ ഡിജിറ്റൽ ആവശ്യങ്ങൾ ഈ ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ ഇനി ജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാകും.

പ്രധാന ലക്ഷ്യങ്ങൾ:

ലളിതമായ പ്രവേശനം: സർക്കാർ, സ്വകാര്യ, ലാഭരഹിത മേഖലകളിലെ വിവിധ സേവനങ്ങൾ വളരെ ലളിതമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.

സമയലാഭം: ഓഫീസുകൾ കയറിയിറങ്ങാതെയും കാത്തുനിൽക്കാതെയും സേവനങ്ങൾ ലഭ്യമാകുന്നതിലൂടെ ഉപഭോക്താക്കളുടെ സമയവും അധ്വാനവും ഗണ്യമായി കുറയ്ക്കുക.

കാര്യക്ഷമത വർദ്ധിപ്പിക്കൽ: സർക്കാർ സേവനങ്ങളുടെ ഗുണനിലവാരവും ഡിജിറ്റൽ കാര്യക്ഷമതയും ഉയർത്തുക.

ജീവിതനിലവാരം മെച്ചപ്പെടുത്തൽ: ദൈനംദിന ആവശ്യങ്ങൾ വിരൽത്തുമ്പിലാക്കി ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ കൂടുതൽ സുഗമമാക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്